പൊന്നാനിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതിയിൽ കേസെടുക്കുന്നതിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി
- Home
- Careers
- പൊലീസുകാർക്കെതിരായ ബലാത്സംഗ പരാതി; കേസെടുക്കുന്നതിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകിയ അപ്പീൽ തള്ളി
പൊലീസുകാർക്കെതിരായ ബലാത്സംഗ പരാതി; കേസെടുക്കുന്നതിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകിയ അപ്പീൽ തള്ളി

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ് സൈറ്റുകളിലൂടെ ഫലം അറിയാം. രണ്ട് തവണ നീട്ടിവെച്ച ശേഷമാണ് ഇന്ന് ഫലം പ്രഖ്യാപിക്കുന്നത്.
Malayalam News Live :പൊലീസുകാർക്കെതിരായ ബലാത്സംഗ പരാതി; കേസെടുക്കുന്നതിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകിയ അപ്പീൽ തള്ളി
Malayalam News Live :മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് പി രാജീവ്; 'ബുദ്ധിജീവി ആയില്ലെങ്കിലും കുറച്ച് ബുദ്ധിയെങ്കിലും വേണം'
മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് സിപിഎം നേതാവ് പി രാജീവ്. ടാറ്റ സബ്സിറ്ററി, ആർട്ട്സൺസ് നിക്ഷേപം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചതാണ്. 2025ലെ ഇൻവെസ്റ്റ് കേരളയിൽ പദ്ധതി അവതരിപ്പിച്ചിരുന്നുവെന്നും രാജീവ്
Malayalam News Live :ആ ഇടിമുറി കണ്ട് പൊലീസ് അമ്പരന്നു, പണി തീരാത്ത കെട്ടിടത്തിന് പിറകിൽ കുഴിയും; കിളിമാനൂരിൽ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികള്‍ക്കായി തെരച്ചില്‍
കിളിമാനൂരിൽ മകളെ വിവാഹം കഴിച്ച് നൽകാത്തതിലുള്ള വിരോധം കാരണം അച്ഛനെയും മകനെയും ഒരു സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ശബ്ദം പുറത്തുകേൾക്കാത്ത മുറിയിൽ തടവിലാക്കിയ ഇരുവരെയും പൊലീസ് എത്തിയാണ് മോചിപ്പിച്ചത്.
Malayalam News Live :അധ്യാപക പരിശീലന കേന്ദ്രത്തില്‍ നിന്ന് ഫാനുകള്‍ മോഷണം പോയി; അമ്പലപ്പുഴ പൊലീസ് കേസെടുത്തു
അധ്യാപക പരിശീലന കേന്ദ്രത്തില്‍ നിന്ന് പത്ത് ഫാനുകള്‍ മോഷ്ടിച്ചു. കട്ടവരെ കുറിച്ച് ഇതുവരെ വിവരമൊന്നും കിട്ടിയിട്ടില്ല. വാതിലുകള്‍ തകര്‍ത്തായിരുന്നു മോഷണം. അമ്പലപ്പുഴ പൊലീസ് കേസെടുത്തു.
Malayalam News Live :പ്രതിപക്ഷ ഉപനേതൃപദവിയിൽ കടുപ്പിച്ച് പി സന്തോഷ് കുമാർ എംപി; 'സിപിഐക്ക് അർഹതയുള്ളത്, രാഷ്ട്രീയ ആവശ്യം'
പ്രതിപക്ഷ ഉപനേതൃപദവി സിപിഐയുടെ ഗൗരവമായ രാഷ്ട്രീയ ആവശ്യമാണെന്നും ഒരു വ്യക്തിക്ക് ഏകപക്ഷീയമായി അത് തള്ളിക്കളയാനാവില്ലെന്നും പി സന്തോഷ് കുമാർ എംപി. പ്രതിപക്ഷം കൂടുതൽ ശക്തമാകാൻ ഈ പദവി അനിവാര്യമാണെന്നും, മുൻകാലങ്ങളിൽ കീഴ്‌വഴക്കങ്ങൾ മാറ്റിയിട്ടുള്ളതുകൊണ്ട് സിപിഐക്ക് ഇതിന് അർഹതയുണ്ടെന്നും എംപി
Malayalam News Live :ബിജെപിയിൽ ചേരിപ്പോര് തുടരുന്നതിനിടെ പൊലീസിൽ പരാതി നൽകി എംഎസ് അഞ്ജന; ആരോപണങ്ങൾ നിഷേധിച്ചു, ഫണ്ട് തിരിമറി നടപടിയിൽ പ്രതികരിച്ചില്ല
Malayalam News Live :എൽനിനോ മൂലം മഴക്കുറവ്, അന്തരീക്ഷ താപനില ഉയർന്ന നിലയിലും; പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് ഇന്നും കനത്ത വൈദ്യുതി നിയന്ത്രണം
പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതി ഉപയോഗം 500 മെഗാവാട്ട് വരെ കൂടാമെന്നും വൈകിട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നും കെഎസ്ഇബി
Malayalam News Live :ബിറ്റ്‌കോയിൻ തട്ടിപ്പ് - കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി
ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. വിദഗ്ധർ അടങ്ങുന്ന പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന 'ബിറ്റ്‌കോയിൻ ഇൻവെസ്റ്റേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി' നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
Malayalam News Live :ടാറ്റ നിക്ഷേപ വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സർക്കാർ; `പതിനായിരം കോടി ടാറ്റയുടേതല്ല, അഭിമുഖത്തില്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട്'
ടാറ്റ നിക്ഷേപ വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സർക്കാർ. മിഷൻ സമുദ്രയുടെ ഭാഗമായ ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമര്‍ശത്തിലൂടെ സൂചിപ്പിച്ചതെന്നും ടാറ്റയുമായി ഏക നിക്ഷേപ കരാര്‍ അന്തിമമായി ഉറപ്പിച്ചിട്ടില്ലെന്നും സർക്കാർ അറിയിച്ചു.
Malayalam News Live :വിവാഹ സൽക്കാരത്തിന്റെ ആഘോഷം അവസാനിക്കും മുൻപ് നവവരൻ കൊല്ലപ്പെട്ടു; കൊലപാതകത്തിന് പിന്നിൽ വധുവിന്റെ കുടുംബത്തിന്റെ എതിർപ്പെന്ന് പൊലീസ്
വിവാഹ സൽക്കാരത്തിന്റെ ആഘോഷം അവസാനിക്കും മുൻപേ നവവരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 27കാരനായ നബി റസൂലാണ് വിവാഹ സൽക്കാരം കഴിഞ്ഞ് മണിക്കൂറുകൾക്കകം കൊല്ലപ്പെട്ടത്. വധുവിന്റെ കുടുംബത്തിന്റെ എതിർപ്പാണ് കൊലപാതകത്തിന് പിന്നിലെന്ന സംശയത്തിലാണ് പൊലീസ്.
Malayalam News Live :കെഎസ്ഇബിയുടെ അപ്രതീക്ഷിത കറന്റ് കട്ട്; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി
കെഎസ്ഇബിയുടെ അപ്രതീക്ഷിത കറന്റ് കട്ട് മൂലം അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി. പാലക്കാട് സ്വദേശി എം കൃഷ്ണനാണ് മരിച്ചത്. വൈദ്യുതി തടസം മൂലം രോഗിയ്ക്ക് നൽകിയിരുന്ന ഓക്സിജൻ സംവിധാനം നിലച്ചതോടെ ശ്വാസം കിട്ടാതെ രോഗി മരിക്കുകയായിരുന്നു.
Malayalam News Live :ഞാൻ പഠിച്ച രാഷ്ട്രീയം ചിരിക്കുക എന്നതാണ്; മുഖ്യമന്ത്രി ചിരിക്കാത്തതിന് മറുപടിയില്ലെന്ന് കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ
മുഖ്യമന്ത്രി വി ഡി സതീശൻ ഗൗനിക്കാതെ പോയതിൽ പ്രതികരിച്ച് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. കെ എസ് യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്നും തെറ്റ് ചൂണ്ടിക്കാട്ടിയത് മാത്രമാണ് താൻ ചെയ്തതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
Malayalam News Live :പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികൾ ബന്ധുക്കൾ, മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്യ ലഹരിയിൽ സി ഐയുടെ അതിക്രമം
മദ്യ ലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ അതിക്രമം. നെടുമങ്ങാട് സ്റ്റേഷനിൽ ആണ് സംഭവം. സി ഐ യഹിയയാണ് സ്റ്റേഷനിൽ എത്തി അതിക്രമം കാട്ടിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളെ ലോക്കപ്പിൽ നിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു അതിക്രമം.
Malayalam News Live :തർക്കത്തിനിടെ ഒരേ വേദിയിൽ സതീശനും അലോഷ്യസും; കണ്ടില്ലെന്ന് നടിച്ച് മുഖ്യമന്ത്രി, മുഖം കൊടുക്കാതെ മടങ്ങി
ഹൈക്കോടതി പ്ലീഡര്‍ നിയമനത്തിലെ തർക്കം നിലനിൽക്കെ, കൊച്ചി എസ്എച്ച് കോളേജിലെ ഒരേ വേദിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും കെഎസ്‍യു അധ്യക്ഷൻ അലോഷ്യസ് സേവ്യറും പങ്കെടുത്തു. എന്നാൽ, തന്നെ കാണാൻ കാത്തുനിന്ന അലോഷ്യസിനെ മുഖം കൊടുക്കാതെ സതീശൻ മടങ്ങിയത് ഇരുവരും തമ്മിലുള്ള ഭിന്നതയുടെ സൂചനയായി.
Malayalam News Live :കള്ളാടി മണ്ണിടിച്ചിൽ; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയിൽ, 'മണ്ണ് നീക്കംചെയ്യണമെന്ന് 5 തവണ ആവശ്യപ്പെട്ടു'
Malayalam News Live :5 രൂപ മുതൽ ടിക്കറ്റ്, രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ പൊതുഗതാഗതം, പ്ലാറ്റ്ഫോം ടിക്കറ്റിനേക്കാൾ ചെലവ് കുറവിൽ യാത്രയൊരുക്കി നമോ ഗ്രീൻ റെയിൽ
രണ്ട് മണിക്കൂറാണ് 90 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ നമോ ഗ്രീൻ സർവീസിന് ആവശ്യമായി വരിക. 90 കിലോമീറ്റർ ദൂരത്തിനിടയിൽ 11 സ്റ്റേഷനുകളാണ് ഈ ട്രെയിൻ സർവീസിൽ ഉള്ളത്
Malayalam News Live :മേലുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു; ഇടുക്കിയിൽ പൊലീസുകാരന് സസ്പെൻഷൻ
Malayalam News Live :ലക്ഷദ്വീപ് യാത്ര ഇനി വേറെ ലെവൽ, കൊച്ചി - ലക്ഷദ്വീപ് സീ പ്ലെയിൻ തിങ്കളാഴ്ച മുതൽ
ഞായറാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി അഗത്തിയിൽ വെച്ച് സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കരയിലും വെള്ളത്തിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫിബിയൻ വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്.
Malayalam News Live :നിതിൻ രാജിന്‍റെ മരണം - കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാകും? ഡോ. എംകെ റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി
നിതിൻ രാജിന്‍റെ മരണത്തിലെ മുഖ്യപ്രതി ഡോ. എംകെ റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. റാമിനായി തെരച്ചിൽ തുടരുകയാണ്. ബെംഗളൂരുവിലും ആന്ധ്രയിലെ ചിറ്റൂരിലുമാണ് അന്വേഷണ സംഘം ഉള്ളത്.
Malayalam News Live :ഇടഞ്ഞ് സതീശൻ ഗ്രൂപ്പ്, വിമർശനത്തിൽ അസഹിഷ്ണുതയോ? അനൂപിനേയും ജിന്‍റോ ജോണിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യം
മുഖ്യമന്ത്രി വിഡി സതീശനെതിരായ വിമർശനത്തിന് പിന്നാലെ അനൂപ് വി ആറിനെയും, ജിന്‍റോ ജോണിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സതീശൻ ഗ്രൂപ്പ്