വന്ദേമാതരം സംരക്ഷിക്കാൻ ബിജെപി ദേശീയ നിർവാഹക സമിതി പ്രത്യേക പ്രമേയം പാസാക്കി. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ രൂക്ഷമായി വിമർശിച്ച ബിജെപി, രാജ്യവ്യാപകമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു

ദില്ലി: ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ പാരമ്പര്യവും ആദരവും സംരക്ഷിക്കുന്നത് സംബന്ധിച്ച് പ്രത്യേക പ്രമേയം പാസാക്കി ബി ജെ പി ദേശീയ നിർവാഹക സമിതി യോഗം. കോൺഗ്രസ് പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനത്തെ ബി ജെ പി യോഗം രൂക്ഷമായി വിമർശിച്ചു. കോൺഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്ന് കുറ്റപ്പെടുത്തിയ ബി ജെ പി, ദേശീയ ഗീതത്തെ വിഭജിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. വന്ദേമാതരത്തിന്റെ ചരിത്രപരമായ പ്രാധാന്യവും ദേശീയതയും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി രാജ്യവ്യാപക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും ബി ജെ പി തീരുമാനിച്ചു. പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുകയാണ് ലക്ഷ്യം. ദേശീയ ചിഹ്നങ്ങളെയും ഗീതങ്ങളെയും ആദരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് പാർട്ടി പുതിയ തീരുമാനങ്ങളിലേക്ക് കടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player