കഴിഞ്ഞ പത്ത് വർഷക്കാലം എൽഡിഎഫിൻ്റെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അത് നല്ല നിലയിൽ നടപ്പിലാക്കിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കാസർകോട്: കഴിഞ്ഞ പത്ത് വർഷക്കാലം എൽഡിഎഫിൻ്റെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അത് നല്ല നിലയിൽ നടപ്പിലാക്കിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാലിന്യ പ്രശ്‌നം, വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം, സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം മുന്നേറി. എല്ലാം നാടിൻ്റെ അഭിവൃദ്ധി ലക്ഷ്യമാക്കി ചെയ്ത കാര്യങ്ങളാണെന്നും പിണറായി വിജയൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനവിധി ഞങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നു. ഇതിനും തുടർച്ച വേണം. ഞങ്ങൾക്ക് മാത്രമേ ഇത് ചെയ്യാനാവൂ എന്ന് പറയുന്നില്ല. പുതിയ സർക്കാറിൻ്റെ ജനക്ഷേമ പരിപാടികൾക്ക് എല്ലാ പിന്തുണയും നൽകും. അങ്ങനെ അല്ലെങ്കിൽ എതിർക്കും. ഇത്തരം ഘട്ടം എൽഡിഎഫിൻ്റേയോ സിപിഎമ്മിൻ്റേയോ അവസാനമായി ആരും കാണേണ്ട. ഞങ്ങൾ ശക്തമായി തിരിച്ച് വരുമെന്നും പിണറായി വിജയൻ പറഞ്ഞു.