11:10 PM (IST) Jul 30

Malayalam News Live: താമസിച്ചിരുന്നത് തനിച്ച്, ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതശരീരത്തിന് 3 ദിവസത്തെ പഴക്കം

തനിച്ച് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരുവാറ്റ കളരിക്കൽ വടക്ക് ശ്രീലക്ഷ്മിയിൽ സതീഷ് കുമാറിനെയാണ് (57) മരിച്ചനിലയിൽ കണ്ടെത്തിയത്

Read Full Story
11:08 PM (IST) Jul 30

Malayalam News Live: കോട്ടയത്തും അവധി പ്രഖ്യാപിച്ചു, മൊത്തം 5 ജില്ലകളിൽ നാളെ സമ്പൂർണ വിദ്യാഭ്യാസ അവധി, കോഴിക്കോട് 2 താലൂക്കുകൾക്കും അവധി; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനാൽ കോട്ടയം, ആലപ്പുഴ, എറണാകുളം, വയനാട്, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലും അവധിയായിരിക്കും

Read Full Story
10:42 PM (IST) Jul 30

Malayalam News Live: അതിശക്ത മഴ, ജാ​ഗ്രതനിർദേശം; 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ സമ്പൂർണ അവധി, കോഴിക്കോട് രണ്ട് താലൂക്കുകളിലും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളില എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.

Read Full Story
10:25 PM (IST) Jul 30

Malayalam News Live: അമിത് ഷായുടെ രാജി പ്രധാനമന്ത്രി ചോദിച്ച് വാങ്ങണം, വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്; ആഞ്ഞടിച്ച് ഖർഗെയും രാഹുലും

നീറ്റ് പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു

Read Full Story
10:20 PM (IST) Jul 30

Malayalam News Live: ജയിലിലുള്ള ഭർത്താവിന് എത്തിച്ചു കൊടുക്കാനെന്ന് അശ്വതിയുടെ മൊഴി, ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ ഹോംനഴ്സിൽ നിന്ന് പിടികൂടിയത് 56 ഗ്രാം ഹാഷിഷ് ഓയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രം പ്രസവവാര്‍ഡിലെ രോഗിക്ക് കൂട്ടിരിപ്പിനായെത്തിയ ഹോം നഴ്സ് കാസര്‍കോട് സ്വദേശിയായ അശ്വതിയില്‍ നിന്നാണ് രണ്ട് കുപ്പികളിലായി സൂക്ഷിച്ച ഹാഷിഷ് ഓയില്‍ പിടികൂടിയത്.

Read Full Story
09:59 PM (IST) Jul 30

Malayalam News Live: കനത്ത മഴ, ഓറഞ്ച് അലർട്ട്; 3 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി (ജൂലൈ 31) പ്രഖ്യാപിച്ച് ജില്ല കളക്ടർമാർ.

Read Full Story
09:37 PM (IST) Jul 30

Malayalam News Live: ഗഡ‍്കരിയുടെ വാദം ആവർത്തിച്ച് സുരേഷ് ഗോപി, പാർലമെന്‍റിൽ മറുപടി; 'ഇ 20 പെട്രോൾ സുരക്ഷിതം, ശാസ്ത്രീയമായ പരിശോധനകൾ നടത്തി'

ഇ 20 പെട്രോൾ പൂർണ്ണമായും സുരക്ഷിതമാണെന്നും ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമാണ് വിതരണം തുടങ്ങിയതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പാർലമെന്റിൽ വ്യക്തമാക്കി. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

Read Full Story
09:17 PM (IST) Jul 30

Malayalam News Live: ശബരിമലയിലേക്ക് മിൽമയുടെ നെയ്യ് വേണ്ട! ഈ മണ്ഡലകാലത്ത് ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ചാൽ മതിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം

ഈ മണ്ഡലകാലത്ത് ശബരിമലയിൽ അരവണ നിർമ്മാണത്തിന് നെയ്യ് വാങ്ങേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിക്കാനാണ് തീരുമാനം. മിൽമ നെയ്യ് മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണം നടക്കുന്നതിനിടെയാണ് തീരുമാനം

Read Full Story
08:54 PM (IST) Jul 30

Malayalam News Live: പശ്ചിമേഷ്യൻ പ്രതിസന്ധി വിലയിരുത്തി കേന്ദ്ര മന്ത്രിസഭ, നാവികരുടെ സുരക്ഷ നിരീക്ഷിക്കും, ഇന്ധന-വള വിതരണം ഉറപ്പാക്കാനും പ്രധാനമന്ത്രിയുടെ നിർദ്ദേശം

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം വിലയിരുത്തി. ചരക്ക് കപ്പലുകളിലെ ഇന്ത്യൻ നാവികരുടെ സുരക്ഷ നിരീക്ഷിക്കാനും രാജ്യത്ത് ഇന്ധന-വള വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാനും പ്രധാനമന്ത്രി നിർദ്ദേശം നൽകി

Read Full Story
08:24 PM (IST) Jul 30

Malayalam News Live: റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡന്‍ഷല്‍ കോളേജുകള്‍ക്കും ബാധകമല്ല, ഓറ‍ഞ്ച് അലർട്ട്; വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് നാളെ (ജൂലൈ 31) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി, എന്നാൽ റസിഡന്‍ഷല്‍ സ്കൂളുകൾക്ക് ഇത് ബാധകമല്ല.
Read Full Story
07:38 PM (IST) Jul 30

Malayalam News Live: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് - 3 ഡിവൈഎസ്പിമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

എഡിജിപിയുടെ നിർദ്ദേശ പ്രകാരം കേസ് രേഖകള്‍ മാറ്റിയതിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും പങ്കുള്ളതിനാൽ വകുപ്പ്തല അന്വേഷണം നേരിടണമെന്നാണ് ആഭ്യന്തരവകുപ്പിൻെറ ഉത്തരവിൽ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ ഒരാഴ്ചക്കുള്ളിൽ ഡിജിപി തീരുമാനിക്കണമെന്നും ആഭ്യന്തര സെക്രട്ടറി നിർദ്ദേശിച്ചു

Read Full Story
06:54 PM (IST) Jul 30

Malayalam News Live: 'ബിജെപിയുടെ ബി ടീമാണ് കോൺഗ്രസ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചു', പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തെ വിമർശിച്ച് ബിനോയ് വിശ്വം

പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യു ഡി എഫ് സർക്കാരിന്റെ തീരുമാനത്തെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രൂക്ഷമായി വിമർശിച്ചു. ഈ തീരുമാനം കോൺഗ്രസ് ബിജെപിയുടെ ബി ടീമാണെന്ന് തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു

Read Full Story
06:35 PM (IST) Jul 30

Malayalam News Live: 'ഭരിക്കാൻ നട്ടെല്ല് വേണം', പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടെന്ന യുഡിഎഫ് തീരുമാനത്തിനെതിരെ പി രാജീവ്; വഖഫ് വിഷയത്തിലും രൂക്ഷ വിമർശനം

പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിനെതിരെ മുൻ മന്ത്രി പി രാജീവ് രൂക്ഷ വിമർശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ നട്ടെല്ല് വേണമെന്ന് അദ്ദേഹം പറഞ്ഞു

Read Full Story
05:47 PM (IST) Jul 30

Malayalam News Live: തെരഞ്ഞെടുപ്പ് വിധിക്കെതിരെ ആർക്കും കോടതിയിൽ കേസ് നൽകാം, മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ചതിൽ പ്രതികരിച്ച് വി കുഞ്ഞികൃഷ്ണൻ എംഎൽഎ

പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടി ഐ മധുസൂദനൻ നൽകിയ ഹർജിയിൽ പ്രതികരണവുമായി വി കുഞ്ഞികൃഷ്ണൻ എംഎൽഎ. ആർക്കും കോടതിയെ സമീപിക്കാമെന്നും നിയമപരമായി മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു

Read Full Story
05:32 PM (IST) Jul 30

Malayalam News Live: പവർകട്ടിന്റെ പേരിൽ മുഖ്യമന്ത്രിയെ വിമർശിച്ച് എഫ്ബി പോസ്റ്റ്; പിടിച്ചെടുത്ത ഫോൺ ഉടമയ്ക്ക് തിരിച്ചു നൽകി പൊലീസ്, ഫോണിൽ ഒന്നും കണ്ടെത്താനായില്ല

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ പരാതിയില്‍ കേസ് പോലും എടുക്കാതെയാണ് പിഡിപി പ്രവര്‍ത്തകനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ആലപ്പുഴ സൗത്ത് പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്. പരാതി വന്ന സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോണ്‍ കസ്റ്റഡിയിലെടുത്തെന്നായിരുന്നു പൊലീസ് വിശദീകരണം.

Read Full Story
05:29 PM (IST) Jul 30

Malayalam News Live: എംവിഡി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ, മാന്യതയും സുതാര്യതയും ഉറപ്പാക്കണം; 'ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളെ കയറ്റരുത്'

മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശങ്ങളുമായി ഗതാഗത കമ്മീഷണർ രംഗത്ത്. ഔദ്യോഗിക ഡ്യൂട്ടിയിൽ പ്രൊഫെഷണലിസവും മാന്യതയും ഉറപ്പാക്കണമെന്നും ഇടനിലക്കാരെ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്

Read Full Story
04:58 PM (IST) Jul 30

Malayalam News Live: ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം, അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി; കേദാർനാഥ് യാത്ര നിർത്തിവച്ചു

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമായി തുടരുന്നു. അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നപ്പോൾ, ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിനെ തുടർന്ന് കേദാർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു

Read Full Story
04:37 PM (IST) Jul 30

Malayalam News Live: പിഎം ശ്രീയുമായി മുന്നോട്ടെന്ന് സർക്കാർ, ധാരണാപത്രത്തിൽ നിന്ന് പിൻമാറാനാകില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാർ തീരുമാനിക്കും

ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് സർക്കാർ തീരുമാനിക്കും. കേന്ദ്ര ഫണ്ട് വാങ്ങാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നാണ് വിവരം.

Read Full Story
04:37 PM (IST) Jul 30

Malayalam News Live: കൊച്ചിയിൽ വീണ്ടും ഓൺലൈൻ ടാക്സി സമരം; നാളെ മുതൽ യൂബർ സർവീസുകൾ ബഹിഷ്കരിക്കും

വീണ്ടും പ്രതിഷേധവുമായി കൊച്ചിയിലെ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍. നാളെ മുതൽ യൂബർ സർവീസുകൾ ബഹിഷ്കരിക്കും.

Read Full Story
03:57 PM (IST) Jul 30

Malayalam News Live: വീര്യം കുറഞ്ഞ മദ്യം വിൽ‌ക്കണോയെന്നതിൽ നിർദേശത്തിന് യുഡിഎഫ് ഉപസമിതി; പിഎം ശ്രീയിൽ നിന്ന് പിൻമാറില്ലെന്ന് ധാരണ

സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ചേര്‍ന്ന ആദ്യ മുന്നണി യോഗത്തിൽ യുഡിഎഫ് ഉപസമിതി വയ്ക്കാമെന്ന് നിര്‍ദ്ദേശം വച്ചു. പക്ഷേ ഉപസമിതിയിൽ ഏതൊക്കെ നേതാക്കളെന്ന് ക്ലിഫ് ഹൗസിൽ ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചില്ല. ഉപസമിതി നിര്‍ദ്ദശങ്ങളും മദ്യനയവും ഒരു ദിവസം നീളുന്ന യോഗത്തിലും ചര്‍ച്ചയാകും.

Read Full Story