നല്ല കൊളസ്ട്രോൾ കൂട്ടാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലി രോഗങ്ങളിലൊന്നാണ് ഉയർന്ന കൊളസ്ട്രോൾ. ശരീരത്തിലെ ഓരോ കോശത്തിലും കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്.

നല്ല കൊളസ്ട്രോൾ കൂട്ടാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലി രോഗങ്ങളിലൊന്നാണ് ഉയർന്ന കൊളസ്ട്രോൾ. ശരീരത്തിലെ ഓരോ കോശത്തിലും കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ഭക്ഷണം ദഹിപ്പിക്കുക, ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുക തുടങ്ങി ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ഇതിന് സുപ്രധാനമായ പങ്കുണ്ട്.
കൊളസ്ട്രോളിൽ പ്രധാനമായും രണ്ട് തരങ്ങളാണുള്ളത്.
കൊളസ്ട്രോളിൽ പ്രധാനമായും രണ്ട് തരങ്ങളാണുള്ളത്. HDL അഥവാ ‘നല്ല കൊളസ്ട്രോളും’ LDL അഥവാ 'മോശം കൊളസ്ട്രോളും'. എച്ച്ഡിഎൽ കൊളസ്ട്രോളിനെയാണ് "നല്ല" കൊളസ്ട്രോൾ എന്ന് പറയുന്നത്. നല്ല കൊളസ്ട്രോൾ കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഓട്സ്.
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണങ്ങളിലൊന്നാണ് ഓട്സ്. എൽ.ഡി.എൽ. (LDL) അഥവാ 'മോശം കൊളസ്ട്രോൾ' കുറയ്ക്കാൻ സഹായിക്കുന്ന ലയിക്കുന്ന നാരുകൾ (soluble fibre) ഓട്സ്മീലിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ നാരുകൾക്ക് രക്തപ്രവാഹത്തിലേക്ക് കൊളസ്ട്രോൾ ആഗിരണം ചെയ്യപ്പെടുന്നത് കുറയ്ക്കാൻ സാധിക്കും.
സോയാബീൻ ഉൽപ്പന്നങ്ങൾ നല്ല കൊളസ്ട്രോൾ കൂട്ടുന്നു.
സോയാബീനും ടോഫു, സോയാ പാൽ തുടങ്ങിയ സോയാബീൻ ഉൽപ്പന്നങ്ങളും കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും 25 ഗ്രാം സോയ പ്രോട്ടീൻ കഴിക്കുന്നത് എൽഡിഎൽ (LDL) കൊളസ്ട്രോൾ അഞ്ച് മുതൽ ആറ് ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്നു.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മത്സ്യം കഴിക്കുന്നത് ഹൃദയത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മത്സ്യം കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ ലഭ്യമാക്കുന്നതിലൂടെ എൽ.ഡി.എൽ. (LDL) അളവ് കുറയ്ക്കാൻ സഹായിക്കും. രക്തത്തിലെ ട്രൈഗ്ലിസറൈഡുകളുടെ അളവ് കുറയ്ക്കാനും, ഹൃദയമിടിപ്പിലുണ്ടാകുന്ന ക്രമക്കേടുകൾ തടഞ്ഞ് ഹൃദയത്തെ സംരക്ഷിക്കാനും ഒമേഗ-3 സഹായിക്കുന്നു.
ദിവസവും വിവിധ നട്സുകൾ കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിച്ചേക്കാം
ബദാം, വാൾനട്ട്, നിലക്കടല തുടങ്ങിയവയും മറ്റ് പരിപ്പുവർഗ്ഗങ്ങളും കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണ്. ദിവസവും വിവിധ നട്സുകൾ കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിച്ചേക്കാം.
പയർവർഗ്ഗങ്ങളിൽ ലയിക്കുന്ന നാരുകൾ (soluble fibre) ധാരാളമായി അടങ്ങിയിട്ടുണ്ട്
പയർവർഗ്ഗങ്ങളിൽ ലയിക്കുന്ന നാരുകൾ (soluble fibre) ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ദഹിക്കാൻ സമയമെടുക്കുന്നതിനാൽ, ഭക്ഷണം കഴിച്ചതിനുശേഷം ദീർഘനേരത്തേക്ക് വയറു നിറഞ്ഞതായി അനുഭവപ്പെടുന്നു. ഹൃദയാരോഗ്യം ഉറപ്പാക്കാൻ ബ്ലാക്ക്-ഐഡ് ബീൻസ് (black-eyed beans), കിഡ്നി ബീൻസ്, പരിപ്പ് തുടങ്ങിയവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.
ഉലുവയിൽ ലയിക്കുന്ന നാരുകളും സാപോണിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഉലുവയിൽ ലയിക്കുന്ന നാരുകളും സാപോണിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്ട്രോൾ വീണ്ടും ആഗിരണം ചെയ്യപ്പെടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ആറാഴ്ചക്കാലം ഉലുവപ്പൊടി കഴിച്ചത് മൊത്തം കൊളസ്ട്രോൾ, എൽ.ഡി.എൽ (LDL), ട്രൈഗ്ലിസറൈഡുകൾ എന്നിവ ഗണ്യമായി കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

