അതേ സമയം, ശ്വേതയെ എതിർക്കുന്നവർ കത്തിന് മറുപടി നൽകിയിട്ടില്ല. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. 27നു എറണാകുളം മുൻസിഫ് കോടതി കേസ് പരിഗണിക്കും.
കൊച്ചി: താരസംഘടന അമ്മയിലെ അധികാര തർക്കം തുടരുന്നതിനിടെ അംഗങ്ങൾക്ക് ശ്വേത മേനോന്റെ കത്ത്. അനുഭവക്കുറവ് മൂലമാണ് പിഴവുകൾ സംഭവിച്ചതെന്നും തിരുത്താനുള്ള നടപടികൾ തുടങ്ങിയെന്നും കത്തിൽ പറയുന്നു. കൂടുതൽ പക്വതയോടെയും ഉത്തരംവാദിത്തത്തോടെയും മുന്നോട്ട് പോകും. ഇപ്പോൾ ചുമതല വഹിക്കുന്ന എക്‌സിക്യൂട്ടിവ് അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കും.സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സമില്ലെന്നും കത്തിലുണ്ട്. ശ്വേതയെ എതിർക്കുന്നവർ കത്തിനോട് പ്രതികരിച്ചിട്ടില്ല. കോടതിയുടെ അന്തിമ തീരുമാനം വരും വരെ കാത്തിരിക്കാനാണ് നീക്കം. സംഘടനയുടെ സാമ്പത്തിക ഇടപാടുകളും രേഖകൾ കൃത്യമാക്കി, അംഗങ്ങൾക്ക് അയച്ചുനൽകുന്നിനുള്ള നീക്കവും ശ്വേതയുടെ ഭരണസമിതി തുടങ്ങിയിട്ടുണ്ട്.
