കൊച്ചി: ടാറിംഗ് ഇളകി കുണ്ടും കുഴിയുമായ കുണ്ടന്നൂർ-തേവര പാലത്തിലെ കുഴികൾ അടിയന്തരമായി അടച്ച് ടാർ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർക്കാണ് (ദേശീയപാതാവിഭാഗം) കമ്മീഷൻ നിർദ്ദേശം നൽകിയത്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയോഗിച്ച് സ്ഥലപരിശോധന നടത്തിയ ശേഷം നടപടിയെടുക്കാനാണ് നിർദ്ദേശം. പൊതുജനങ്ങൾക്ക് അപകടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. സ്ഥലപരിശോധനാ റിപ്പോർട്ട് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ , എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് കൈമാറണം. 3 ആഴ്ചക്കകം സ്വീകരിച്ച നടപടികൾ എക്സിക്യുട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിക്കണം.
സെപ്റ്റംബർ 10 ന് പത്തടിപ്പാലം പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ഹാജരായി വസ്തുതകൾ ധരിപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. ലക്ഷങ്ങൾ മുടക്കി 20 ദിവസം അടച്ചിട്ട് ടാർ ചെയ്ത കുണ്ടന്നൂർ-തേവര പാലത്തിലെ റോഡാണ് തകർന്നത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam