ഓണം തീം സോങ് വീഡിയോയില്‍ പിന്നണി ഗായകനായി മന്ത്രി വിഷ്ണുനാഥ്, 'പൂവാലേ തുമ്പപ്പൂവാലേ...' ഗാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു

Published : Aug 22, 2026, 04:34 PM IST
ONAM

Synopsis

ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പിന്നണി ഗായകനായി എത്തിയ പുതിയ ഓണം തീം സോങ് 'പൂവാലേ തുമ്പപ്പൂവാലേ...' പുറത്തിറങ്ങി. ജേക്‌സ് ബിജോയ് സംഗീതം നൽകി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ഈ ഗാനം ഓണത്തിന്‍റെ ഗൃഹാതുരതയും കേരളത്തിന്‍റെ പൈതൃക സൗന്ദര്യവും പകർത്തുന്നു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഗാനം പ്രകാശനം ചെയ്തത്.

തിരുവനന്തപുരം: ഓണത്തിന്‍റെ ഗൃഹാതുരതയും കേരളത്തിന്‍റെ തനിമയും പൈതൃകസൗന്ദര്യവും സംഗീതത്തിലൂടെ പകര്‍ന്നുനല്‍കുന്ന പുതിയ ഓണം തീം സോങ് വീഡിയില്‍ പിന്നണി ഗായകനായി ടൂറിസം, സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. പോളിഗണ്‍ ഐ മീഡിയ അണിയിച്ചൊരുക്കിയ 'പൂവാലേ തുമ്പപ്പൂവാലേ...' എന്നു തുടങ്ങുന്ന ഗാനത്തിലാണ് മന്ത്രി പിന്നണി ഗായകനായെത്തുന്നത്.

മന്ത്രിയുടെ ശബ്ദത്തിലുള്ള ഓണപ്പാട്ട് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. ഓണത്തിന്‍റെ നിറങ്ങളും കേരളത്തിന്‍റെ സാംസ്‌കാരിക പൈതൃകവും പ്രകൃതിയുടെ സൗന്ദര്യവും ഗൃഹാതുരമായ ഓര്‍മകളും ഇഴചേര്‍ന്ന ഗാനത്തിന്‍റെ ഏതാനും വരികള്‍ മന്ത്രി പി.സി. വിഷ്ണുനാഥ് ചടങ്ങില്‍ ആലപിക്കുകയും ചെയ്തു.

പ്രശസ്ത ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്‍ രചിച്ച ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ് ആണ്. 'ക്വീന്‍', 'ജന ഗണ മന', 'പള്ളിച്ചട്ടമ്പി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡിജോ ജോസ് ആന്റണിയാണ് സംഗീത വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

രണ്ട് മിനിറ്റും 55 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കേരളത്തിന്‍റെ ഓണപ്പെരുമയും സാംസ്‌കാരിക പൈതൃകവും ദൃശ്യവത്കരിച്ചിട്ടുണ്ട്. ബോള്‍ഗാട്ടി പാലസ്, തൃപ്പൂണിത്തുറ ഹില്‍ പാലസ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടത്തിയത്.

ചടങ്ങില്‍ എം. വിന്‍സെന്‍റ് എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ എം.എ. വാഹിദ്, പാലോട് രവി, പന്തളം സുധാകരന്‍, നെയ്യാറ്റിന്‍കര സനല്‍, ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ എം. അഞ്ജന എന്നിവര്‍ പങ്കെടുത്തു.

പോളിഗണ്‍ ഐ മീഡിയ ഡയറക്ടര്‍ ഡി. സജീവ്, സംവിധായകന്‍ ഡിജോ ജോസ് ആന്റണി, ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂള്‍ ചെയര്‍മാന്‍ ജ്യോതിസ് ചന്ദ്രന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഓണം കേരളത്തിന്‍റെ ഓര്‍മകളും സംസ്‌കാരവും പൈതൃകവും ഒരുമിച്ച് പാടുന്ന കാലമാണെന്ന സന്ദേശമാണ് 'പൂവാലേ തുമ്പപ്പൂവാലേ...' എന്ന ഗാനത്തിലൂടെ പകരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരൂർ പുഴയിൽ ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം; കാണാതായ ഭ‍ർത്താവ് ബസിൽ യാത്രചെയ്യുന്നതിനിടെ പിടിയിൽ
ആലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു