പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ് സൈറ്റുകളിലൂടെ ഫലം അറിയാം. രണ്ട് തവണ നീട്ടിവെച്ച ശേഷമാണ് ഇന്ന് ഫലം പ്രഖ്യാപിക്കുന്നത്.

08:38 PM (IST) Jul 17
പൊന്നാനിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതിയിൽ കേസെടുക്കുന്നതിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി
07:46 PM (IST) Jul 17
മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് സിപിഎം നേതാവ് പി രാജീവ്. ടാറ്റ സബ്സിറ്ററി, ആർട്ട്സൺസ് നിക്ഷേപം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചതാണ്. 2025ലെ ഇൻവെസ്റ്റ് കേരളയിൽ പദ്ധതി അവതരിപ്പിച്ചിരുന്നുവെന്നും രാജീവ്
07:19 PM (IST) Jul 17
കിളിമാനൂരിൽ മകളെ വിവാഹം കഴിച്ച് നൽകാത്തതിലുള്ള വിരോധം കാരണം അച്ഛനെയും മകനെയും ഒരു സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ശബ്ദം പുറത്തുകേൾക്കാത്ത മുറിയിൽ തടവിലാക്കിയ ഇരുവരെയും പൊലീസ് എത്തിയാണ് മോചിപ്പിച്ചത്.
06:32 PM (IST) Jul 17
അധ്യാപക പരിശീലന കേന്ദ്രത്തില്‍ നിന്ന് പത്ത് ഫാനുകള്‍ മോഷ്ടിച്ചു. കട്ടവരെ കുറിച്ച് ഇതുവരെ വിവരമൊന്നും കിട്ടിയിട്ടില്ല. വാതിലുകള്‍ തകര്‍ത്തായിരുന്നു മോഷണം. അമ്പലപ്പുഴ പൊലീസ് കേസെടുത്തു.
06:19 PM (IST) Jul 17
പ്രതിപക്ഷ ഉപനേതൃപദവി സിപിഐയുടെ ഗൗരവമായ രാഷ്ട്രീയ ആവശ്യമാണെന്നും ഒരു വ്യക്തിക്ക് ഏകപക്ഷീയമായി അത് തള്ളിക്കളയാനാവില്ലെന്നും പി സന്തോഷ് കുമാർ എംപി. പ്രതിപക്ഷം കൂടുതൽ ശക്തമാകാൻ ഈ പദവി അനിവാര്യമാണെന്നും, മുൻകാലങ്ങളിൽ കീഴ്‌വഴക്കങ്ങൾ മാറ്റിയിട്ടുള്ളതുകൊണ്ട് സിപിഐക്ക് ഇതിന് അർഹതയുണ്ടെന്നും എംപി
05:51 PM (IST) Jul 17
05:30 PM (IST) Jul 17
പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതി ഉപയോഗം 500 മെഗാവാട്ട് വരെ കൂടാമെന്നും വൈകിട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നും കെഎസ്ഇബി
05:27 PM (IST) Jul 17
ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. വിദഗ്ധർ അടങ്ങുന്ന പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന 'ബിറ്റ്‌കോയിൻ ഇൻവെസ്റ്റേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി' നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
05:03 PM (IST) Jul 17
ടാറ്റ നിക്ഷേപ വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സർക്കാർ. മിഷൻ സമുദ്രയുടെ ഭാഗമായ ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമര്‍ശത്തിലൂടെ സൂചിപ്പിച്ചതെന്നും ടാറ്റയുമായി ഏക നിക്ഷേപ കരാര്‍ അന്തിമമായി ഉറപ്പിച്ചിട്ടില്ലെന്നും സർക്കാർ അറിയിച്ചു.
04:41 PM (IST) Jul 17
വിവാഹ സൽക്കാരത്തിന്റെ ആഘോഷം അവസാനിക്കും മുൻപേ നവവരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 27കാരനായ നബി റസൂലാണ് വിവാഹ സൽക്കാരം കഴിഞ്ഞ് മണിക്കൂറുകൾക്കകം കൊല്ലപ്പെട്ടത്. വധുവിന്റെ കുടുംബത്തിന്റെ എതിർപ്പാണ് കൊലപാതകത്തിന് പിന്നിലെന്ന സംശയത്തിലാണ് പൊലീസ്.
04:05 PM (IST) Jul 17
കെഎസ്ഇബിയുടെ അപ്രതീക്ഷിത കറന്റ് കട്ട് മൂലം അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി. പാലക്കാട് സ്വദേശി എം കൃഷ്ണനാണ് മരിച്ചത്. വൈദ്യുതി തടസം മൂലം രോഗിയ്ക്ക് നൽകിയിരുന്ന ഓക്സിജൻ സംവിധാനം നിലച്ചതോടെ ശ്വാസം കിട്ടാതെ രോഗി മരിക്കുകയായിരുന്നു.
04:04 PM (IST) Jul 17
മുഖ്യമന്ത്രി വി ഡി സതീശൻ ഗൗനിക്കാതെ പോയതിൽ പ്രതികരിച്ച് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. കെ എസ് യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്നും തെറ്റ് ചൂണ്ടിക്കാട്ടിയത് മാത്രമാണ് താൻ ചെയ്തതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
03:32 PM (IST) Jul 17
മദ്യ ലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ അതിക്രമം. നെടുമങ്ങാട് സ്റ്റേഷനിൽ ആണ് സംഭവം. സി ഐ യഹിയയാണ് സ്റ്റേഷനിൽ എത്തി അതിക്രമം കാട്ടിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളെ ലോക്കപ്പിൽ നിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു അതിക്രമം.
03:28 PM (IST) Jul 17
ഹൈക്കോടതി പ്ലീഡര്‍ നിയമനത്തിലെ തർക്കം നിലനിൽക്കെ, കൊച്ചി എസ്എച്ച് കോളേജിലെ ഒരേ വേദിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും കെഎസ്‍യു അധ്യക്ഷൻ അലോഷ്യസ് സേവ്യറും പങ്കെടുത്തു. എന്നാൽ, തന്നെ കാണാൻ കാത്തുനിന്ന അലോഷ്യസിനെ മുഖം കൊടുക്കാതെ സതീശൻ മടങ്ങിയത് ഇരുവരും തമ്മിലുള്ള ഭിന്നതയുടെ സൂചനയായി.
02:54 PM (IST) Jul 17
02:43 PM (IST) Jul 17
രണ്ട് മണിക്കൂറാണ് 90 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ നമോ ഗ്രീൻ സർവീസിന് ആവശ്യമായി വരിക. 90 കിലോമീറ്റർ ദൂരത്തിനിടയിൽ 11 സ്റ്റേഷനുകളാണ് ഈ ട്രെയിൻ സർവീസിൽ ഉള്ളത്
02:32 PM (IST) Jul 17
02:32 PM (IST) Jul 17
ഞായറാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി അഗത്തിയിൽ വെച്ച് സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കരയിലും വെള്ളത്തിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫിബിയൻ വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്.
02:10 PM (IST) Jul 17
നിതിൻ രാജിന്‍റെ മരണത്തിലെ മുഖ്യപ്രതി ഡോ. എംകെ റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. റാമിനായി തെരച്ചിൽ തുടരുകയാണ്. ബെംഗളൂരുവിലും ആന്ധ്രയിലെ ചിറ്റൂരിലുമാണ് അന്വേഷണ സംഘം ഉള്ളത്.
02:09 PM (IST) Jul 17
മുഖ്യമന്ത്രി വിഡി സതീശനെതിരായ വിമർശനത്തിന് പിന്നാലെ അനൂപ് വി ആറിനെയും, ജിന്‍റോ ജോണിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സതീശൻ ഗ്രൂപ്പ്
01:46 PM (IST) Jul 17
ചങ്ങല കൊണ്ട് ബന്ധിച്ച് ഹെൽമറ്റ്, സ്ക്രൂഡ്രൈവർ, പ്ലെയർ എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. അദ്ദേഹത്തിന്റെ കൈ അക്രമികൾ തല്ലിയൊടിച്ചു. ശരീരത്തിൽ സ്‌ഫോടക വസ്തുക്കൾക്ക് സമാനമായ എന്തോ കെട്ടിവെച്ചതായും പരാതിയുണ്ട്
01:24 PM (IST) Jul 17
ആനയും മാനും കാട്ടുപോത്തും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ ഈ പാതയോരത്ത് മിക്കപ്പോഴും കാണാറുണ്ടെങ്കിലും പകല്‍ സമയത്ത് പുലിയെ കാണുന്നത് തികച്ചും അപൂര്‍വമാണെന്ന് നാട്ടുകാർ
01:17 PM (IST) Jul 17
സ്വന്തം നിലയ്ക്ക് പട്ടിക തയ്യാറാക്കിയിരിക്കുകയാണ് രാഹുൽ ഗാന്ധി. അടുത്താഴ്ച രാഹുലുമായി വീണ്ടും ചർച്ച നടത്തും. ഒരു സ്വകാര്യ ഏജൻസിയെ കൊണ്ട് പഠനം നടത്തിയാണ് പട്ടിക തയ്യാറാക്കിയത്
01:10 PM (IST) Jul 17
രണ്ടുദിവസത്തെ കസ്റ്റഡിയാണ് മഞ്ചേരി സി.ജെ.എം കോടതി അനുവദിച്ചത്. ഒളിവിൽ കഴിയുന്ന തൊപ്പിയെകുറിച്ചടക്കം വിശദമായ കാര്യങ്ങൾ ചോദിച്ചറിയാനാണ് പൊലീസിന്റെ നീക്കം.
01:05 PM (IST) Jul 17
വന്ദേ മാതരത്തെ അപമാനിച്ചാല്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ല് പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കും.
01:05 PM (IST) Jul 17
ബസിനുള്ളില്‍ വെച്ചുതന്നെ ഇയാളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്ത യുവതി, യാത്ര അവസാനിച്ച ഉടന്‍ തന്നെ പോലീസിനെ സമീപിക്കുകയായിരുന്നു
12:54 PM (IST) Jul 17
2022ന് ശേഷം മകൻ വീട്ടിൽ വന്നിട്ടില്ലെന്നും സാമ്പത്തികമായി വലിയ ശേഷിയില്ലാത്ത പെൺമക്കൾ കഴിയുന്നത്ര സഹായം ചെയ്യുന്നുണ്ടെന്നും ദമ്പതികൾ
12:49 PM (IST) Jul 17
കെ എസ് യുവിന് എതിരായ മുഖ്യമന്ത്രി വിഡി സതീശൻ്റെ പരമാർശത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. മുഖ്യമന്ത്രി കെ എസ് യുവിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയെ കാണാൻ തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു.
12:36 PM (IST) Jul 17
എഴുത്തുലോട്ടറി മാഫിയ തലവന്‍ അറസ്റ്റില്‍. എഴുത്തുലോട്ടറി ചൂതാട്ടം നടത്തിവന്ന പൊന്നാനി നൈതല്ലൂര്‍ സ്വദേശി പുലകുന്നത്ത് മണികണ്ഠന്‍ എന്ന റൈറ്റര്‍ മണി (52) യാണ് അറസ്റ്റിലായത്
12:29 PM (IST) Jul 17
ഹൈഡ്രജൻ ട്രെയിൻ എന്ന രാജ്യത്തിൻ്റെ സ്വപ്നം സാക്ഷാത്കരിച്ചു എന്ന് എക്സിൽ കുറിച്ച പ്രധാനമന്ത്രി ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു.
12:12 PM (IST) Jul 17
രാജ്യം ഉറ്റുനോക്കുന്ന അയോധ്യ ക്ഷേത്ര സാമ്പത്തിക ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും
12:05 PM (IST) Jul 17
ലാത്തൂരിലെ റെനാപൂരിലാണ് സംഭവം നടന്നത്. ഒടുവിൽ പൊലീസ് എത്തിയാണ് കുട്ടികളെ ക്രൂരമർദ്ദനത്തിൽ നിന്നും മോചിപ്പിച്ചത്. സംഭവത്തിന് പിന്നാലെ വൈദ്യുതി കമ്പി മോഷ്‌ടിച്ചെന്ന പരാതിയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്കെതിരെ പൊലീസ് കേസെടുത്തു.
11:57 AM (IST) Jul 17
തുറന്ന് കിടന്ന ഗേറ്റിലൂടെ സ്കൂൾ ബസ് സഞ്ചരിക്കുന്നതിനിടെ പാസഞ്ചർ ട്രെയിനെത്തുകയും ബസിനേയും സമീപത്തുണ്ടായിരുന്ന സൈക്കിൾ യാത്രികനേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
11:15 AM (IST) Jul 17
എന്നാൽ ഒരു വർഷമായിട്ടും ഉദ്യോഗസ്ഥർ സൈറ്റ് ഇൻസ്പെക്ഷൻ നടത്തിയില്ല. ഇതോടെ ചെറുകുന്ന് സ്വദേശി വീണ്ടും ഉദ്യോഗസ്ഥരെ സമീപിച്ചു. അപ്പോഴാണ് പി.പി. ശ്രീധരൻ 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
10:53 AM (IST) Jul 17
ടാറ്റ ഗ്രൂപ്പിന് നിലവിൽ കപ്പൽ നിർമ്മാണ പദ്ധതികളില്ലെന്നും വിശദീകരണമുണ്ട്. 10,000 കോടിയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം.
10:33 AM (IST) Jul 17
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ മകൾക്കൊപ്പം ക്ഷേത്രദർശനത്തിനെത്തിയ യുവാവിനെ, ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി വെട്ടിക്കൊന്നു
10:12 AM (IST) Jul 17
ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാൻ തയ്യാറെടുത്ത ഇൻഡിഗോ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി
09:51 AM (IST) Jul 17
ഉത്തർപ്രദേശിലെ കാൺപൂരിൽ ദീർഘനാളായി നട്ടെല്ലിനെ ബാധിച്ച രോഗത്തോട് പോരാടിയ 28 വയസ്സുകാരിയായ യുവതി ജീവനൊടുക്കി
09:18 AM (IST) Jul 17
തട്ടിപ്പിനായി ഉപയോഗിച്ച ഫോൺ നമ്പർ ഒരു ഡൽഹി സ്വദേശിയുടേതാണെന്ന് പോലീസ് കണ്ടെത്തി. പ്രതികളെ കണ്ടെത്താനായി കേരള പോലീസിന്റെ പ്രത്യേക സംഘം ഉത്തരേന്ത്യയിലേക്ക് തിരിച്ചു. ഓൺലൈൻ തട്ടിപ്പ് സംഘം ഇതിന് പിന്നിലുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
09:03 AM (IST) Jul 17
12 മണിക്ക് ആശുപത്രിയിൽ 2 മണിക്ക് ശേഷമാണ് കാര്യമായ ചികിത്സ നൽകിയത്. ഡോക്‌ടർമാർക്കെതിരെ നടപടി വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.