ദില്ലിയിൽ ആശങ്കയായി എച്ച്1എൻ1 ബാധിതരുടെ എണ്ണത്തിൽ വർധനവ്, ഈ വർഷം ഇതുവരെ ദില്ലിയിൽ 1777 ​രോ​ഗബാധിതർ

Published : Aug 22, 2026, 08:48 PM IST
h1n1

Synopsis

24 മണിക്കൂറുകള്‍ക്കുള്‍ക്കിടെ ദില്ലിയില്‍ 114 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൺസൂൺ മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് ഈ വൈറസ് അതിവേഗം പടരാൻ കാരണമായതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

ദില്ലി: ദില്ലിയില്‍ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ദില്ലിയില്‍ കടുത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ രോഗബാധിതരുടെ എണ്ണത്തിൽ ആറിരട്ടിയിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ഇതുവരെ ദില്ലിയിൽ 1777 എച്ച്1എൻ1 കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറുകള്‍ക്കുള്‍ക്കിടെ ദില്ലിയില്‍ 114 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൺസൂൺ മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് ഈ വൈറസ് അതിവേഗം പടരാൻ കാരണമായതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ, മൊത്തം 1777 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തിൽ അനിശ്ചിതത്വം; സന്ദർശനം നീട്ടിവെച്ചെന്ന് സൂചന