ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: അടുത്ത സീസണില്‍ റെലഗേഷന്‍ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്

Published : Aug 22, 2026, 07:12 PM IST
INDIAN SUPER LEAGUE

Synopsis

ഡയമണ്ട് ഹാര്‍ബര്‍ എഫ്സിക്ക് പ്രവേശനം നേടാനാകാത്തതിനാൽ അടുത്ത ഐഎസ്എൽ സീസണിൽ 13 ടീമുകൾ മാത്രമാകും. ഇതേത്തുടർന്ന്, ഒരു സീസണിലേക്ക് റെലഗേഷൻ താൽക്കാലികമായി നിർത്തിവെക്കുന്ന കാര്യം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

മുംബൈ: ടീമുകളുടെ എണ്ണം 13 ആയി ചുരുങ്ങിയതിനെത്തുടര്‍ന്ന് പുതിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ റെലഗേഷന്‍ ഉണ്ടാകില്ലെന്ന് സൂചന. ടോപ് ലീഗില്‍ പങ്കെടുക്കുന്നതിനായി ഡയമണ്ട് ഹാര്‍ബര്‍ എഫ്സി ആവശ്യമായ തുക പൂര്‍ണ്ണമായി അടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ പ്രതിസന്ധി. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സീസണിലേക്ക് റെലഗേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്ന കാര്യം ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പരിഗണിച്ചുവരികയാണ്.

കഴിഞ്ഞ സീസണിലെ ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗ് വിജയികളായാണ് ഡയമണ്ട് ഹാര്‍ബര്‍ ഐഎസ്എലിലേക്ക് പ്രൊമോഷന്‍ നേടിയത്. എന്നാല്‍ 1.1 കോടി രൂപയുടെ മുഴുവന്‍ റെജിസ്‌ട്രേഷന്‍ ഫീസും അടയ്ക്കാന്‍ അവര്‍ക്കായില്ല. ഇതില്‍ 55 ലക്ഷം രൂപ മാത്രമാണ് പ്രൈസ് മണിയില്‍ നിന്ന് ക്രമീകരിച്ചത്. 13 ടീമുകള്‍ മാത്രമായി നടക്കുന്ന മത്സരങ്ങളില്‍ റെലഗേഷന്‍ നിയമം നടപ്പിലാക്കുമോ എന്ന കാര്യത്തില്‍ വ്യക്തത തേടി ഐഎസ്എല്‍ ക്ലബ്ബുകള്‍ രംഗത്തെത്തിയിട്ടുണ്ട്. എഐഎഫ്എഫിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ലെങ്കിലും, ലീഗ് കമ്മിറ്റിയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും റെലഗേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്ന കാര്യം പരിഗണിച്ചേക്കാം.

റെലഗേഷന്‍ ചര്‍ച്ചകളില്‍ വരാന്‍ കാരണം

ഐഎസ്എല്ലില്‍ കഴിഞ്ഞ സീസണിലാണ് പ്രൊമോഷനും റെലഗേഷനും ആദ്യമായി കൊണ്ടുവന്നത്. 2014-ല്‍ മൂന്ന് മാസത്തെ ടൂര്‍ണമെന്റായി ആരംഭിച്ച ലീഗ്, 2019-20 സീസണില്‍ ഇന്ത്യയുടെ ടോപ് ഡിവിഷനായി മാറി. താഴെയുള്ള ഡിവിഷനില്‍ നിന്നുള്ള ടീമുകള്‍ക്ക് പ്രൊമോഷന്‍ ലഭിച്ചിരുന്നെങ്കിലും, കഴിഞ്ഞ 2025-2026 സീസണില്‍ അവസാന സ്ഥാനത്ത് എത്തിയ മൊഹമ്മദന്‍ സ്‌പോര്‍ട്ടിങ് തരംതാഴ്ത്തലിന് ഇരയാകുന്നതുവരെ ഐഎസ്എല്‍ ക്ലബ്ബുകള്‍ റെലഗേഷന്‍ നേരിട്ടിരുന്നില്ല.

ഡയമണ്ട് ഹാര്‍ബറിന്റെ അസാന്നിധ്യം പുതിയ സീസണിന് മുന്നില്‍ അസാധാരണമായ ഒരു ചോദ്യമുയര്‍ത്തിയിരിക്കുകയാണ്. പ്രൊമോഷന്‍ നേടിവന്ന ഒരു ടീം ടൂര്‍ണമെന്റില്‍ ഇല്ലാത്ത സാഹചര്യത്തില്‍, 13 ടീമുകളുള്ള മത്സരത്തില്‍ റെലഗേഷന്‍ ബാധകമാക്കാന്‍ കഴിയുമോ എന്നാണ് ക്ലബ്ബുകളുടെ സംശയം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

റാഷ്ഫോര്‍ഡിന് ഔദ്യോഗികമായി 9-ാം നമ്പര്‍ ജേഴ്‌സി നല്‍കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ആല്‍‌വാരസ് വരാൻ സാധ്യതയില്ല! ഹൻസി ഫ്ലിക്കിന്റെ പ്ലാൻ ബി എന്തായിരിക്കും?