അനുമോളുടെ വിവാഹസൽക്കാരത്തിന് കുടുംബസമേതമെത്തി ശൈത്യ; സുന്ദരമായ കാഴ്ചയെന്ന് ആരാധകർ

Published : Aug 22, 2026, 06:50 PM IST
Shaitya Santhosh attended anumol anukuttys wedding reception

Synopsis

ബിഗ് ബോസ് മലയാളം സീസൺ 7-ലെ പ്രശ്നങ്ങൾക്ക് ശേഷം ശൈത്യ സന്തോഷ്, അനുമോളുടെ വിവാഹത്തിൽ കുടുംബസമേതം പങ്കെടുത്തു

ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശൈത്യ സന്തോഷ്. ഷോയിലെ ശൈത്യയുടെ അനുമോളുമായുള്ള സൗഹൃദവും പ്രശ്നങ്ങളും വഴക്കുകളും ഏറെ ചർച്ചകൾക്ക് അന്ന് വഴിയൊരുക്കിയിരുന്നു. കട്ടപ്പ എന്ന വിളിപ്പേരിലാണ് ശൈത്യ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ടിരുന്നത്. ഫിനാലെ വീക്കിൽ ഹൗസിനുള്ളിലേക്ക് റീ എൻട്രി നടത്തിയ മത്സരാത്ഥികളിൽ ശൈത്യയുടെ പെരുമാറ്റവും അനുമോളെ കുറിച്ച് പറഞ്ഞ വാക്കുകളും ചർച്ചയാവുകയും ഗ്രാൻഡ് ഫിനാലെയിൽ അനുമോൾക്ക് കപ്പ് കിട്ടിയപ്പോഴുള്ള ശൈത്യയുടെ ഭാവവും പുറത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഇപ്പോഴിതാ ഷോയ്ക്കകത്തുള്ള പ്രശ്നങ്ങളെല്ലാം മറന്ന് അനുമോളുടെ കല്യാണത്തിന് കുടുംബസമേതം എത്തിയ ചിത്രങ്ങളാണ് ശൈത്യ പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും ആരാധകർ ഏറെ സന്തോഷത്തോടെയാണ് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

വിളിക്കാനുള്ള മനസ് അനുവിനും വരാനുള്ള മനസ് ശൈത്യക്കും ഉണ്ട് എന്നാണ് ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നത്. നല്ല സുന്ദരമായ കാഴ്ചയാണ് ഇതെന്നും ചിലർ പറയുന്നു. ''കല്യാണത്തിന് പോയത് നന്നായി ശൈത്യ... ആകെ ഒരു ജീവിതമേയുള്ളു. അതിൽ വിദ്വേഷവും പിണക്കവും കൊണ്ട് നടന്നിട്ട് എന്തിനാ? നെഗറ്റീവ് കമന്റ്സ് ഒന്നും മൈൻഡ് ചെയ്യണ്ട... കുറെ പറഞ്ഞു കഴിയുമ്പോൾ താനേ നിർത്തിക്കോളും'', എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

ബിഗ്ബോസ് ഹൗസിൽ അനുമോളുമായി പ്രശ്നങ്ങളുണ്ടായിരുന്ന ബിന്നിയും വിവാഹ സൽക്കാരത്തിന് എത്തിയിരുന്നു. ഷോയിൽ നടന്നത് അവിടെ കഴിഞ്ഞെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മറ്റുള്ളവരാണ് എന്നുമായിരുന്നു ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് ബിന്നിയുടെ മറുപടി. ആദില, നൂറ, നെവിൻ, മസ്താനി തുടങ്ങി ബിഗ്ബോസ് ഹൗസിലെ അനുവിന്റെ മറ്റ് സഹതാരങ്ങളും വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'മതമില്ല, ജാതിയില്ല..'; മകന്റെ പേര് വെളിപ്പെടുത്തി അഭിലാഷും ശ്രീക്കുട്ടിയും
'ആരാണ് സാധാരണക്കാർ'? 'അഗ്നിപരീക്ഷ'യുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി രഞ്ജിനി ഹരിദാസ്