ആദ്യ ഷോയ്ക്ക് മുന്‍പ് കളക്ഷന്‍ എത്ര? 'തുടക്കം' ഫൈനല്‍ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍

Published : Aug 07, 2026, 12:35 PM IST
thudakkam final advance booking box office collection vismaya mohanlal

Synopsis

വിസ്മയ മോഹൻലാലിന്‍റെ അഭിനയ അരങ്ങേറ്റമായ 'തുടക്കം' എന്ന ചിത്രം അഡ്വാൻസ് ബുക്കിംഗിലൂടെ നേടിയത്

വിസ്മയ മോഹന്‍ലാലിന്‍റെ അഭിനയ അരങ്ങേറ്റമായ തുടക്കത്തിന്‍റെ റിലീസ് ഇന്നാണ്. ചിത്രത്തിന്‍റെ ആദ്യ ഷോ 10 മണിക്ക് ആരംഭിച്ചിരുന്നു. വിസ്മയയുടെ ആദ്യ ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. മോഹന്‍ലാലിന്‍റെ അതിഥിവേഷം ഉണ്ടെന്നതും ചിത്രത്തിന് ഹൈപ്പ് നേടിക്കൊടുത്തിരുന്നു. ഇപ്പോഴിതാ ആദ്യ ഷോ ആരംഭിക്കുന്നതിന് മുന്‍പ്, അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം നേടിയ കളക്ഷന്‍ എത്ര എന്ന് നോക്കാം.

ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം അഡ്വാന്‍സ് ബുക്കിംഗിലൂടെ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 86 ലക്ഷം ആണ്. കര്‍ണാടകത്തില്‍ നിന്ന് 8 ലക്ഷവും തമിഴ്നാട്ടില്‍ നിന്ന് 3 ലക്ഷവും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 2.50 ലക്ഷവും ചിത്രം നേടി. അങ്ങനെ ഇന്ത്യയില്‍ നിന്നുള്ള ആകെ നേട്ടം 99.50 ലക്ഷം. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം 40 ലക്ഷമാണ് നേടിയിരിക്കുന്നതെന്നും ട്രാക്കര്‍മാര്‍ അറിയിക്കുന്നു. അങ്ങനെ തുടക്കത്തിന്റെ ഫൈനല്‍ അഡ്വാന്‍സ് ബുക്കിംഗ് കണക്ക് എന്നത് 1.40 കോടിയാണ്. ഒരു പുതുമുഖ താരം പ്രധാന കഥാപാത്രമാവുന്ന ചിത്രം എന്ന നിലയില്‍ മികച്ച ബുക്കിംഗ് ആണ് ഇത്. ആദ്യ ഷോയ്ക്ക് ശേഷം ലഭിക്കുന്ന അഭിപ്രായങ്ങള്‍ പോസിറ്റീവ് ആവുന്നപക്ഷം ബോക്സ് ഓഫീസില്‍ ചിത്രം കുതിക്കും.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. എമ്പുരാൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നാന്ദി കുറിച്ച ആശിഷ് ജോ ആന്റണി ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മുഖ്യധാരാ സിനിമയുടെ ഭാഗമാകാനൊരുങ്ങുന്നു. എമ്പുരാനിൽ മിന്നായം പോലെ എത്തിയ കഥപാത്രത്തെ ചിത്രം കണ്ടവർ അന്നേ ശ്രദ്ധിച്ചിരുന്നു.

യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 139.35 മിനിറ്റ് ആണ് ദൈര്‍ഘ്യം. അതായത് 2 മണിക്കൂറും 19 മിനിറ്റും. ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്‍, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ.

PREV
Read more Articles on
click me!

Recommended Stories

ആദ്യ ദിനം 14.5 കോടി; മികച്ച ഓപണിംഗുമായി പൃഥ്വിരാജിന്‍റെ 'ഖലീഫ'
തുടക്കം ഞെട്ടിച്ച് വിസ്‍മയ, വിദേശ കളക്ഷൻ കണക്കുകള്‍ പുറത്ത്