ഇഞ്ചോടിഞ്ച് പോരാട്ടം, ബിഗ് ബോസ് അഗ്നിപരീക്ഷയില്‍ നിന്ന് നാല് പേര്‍ പുറത്ത്

Published : Aug 22, 2026, 04:23 PM IST
Bigg Boss

Synopsis

നാല് പേര്‍ കൂടി പുറത്തായി.

ബിഗ് ബോസ് മലയാളം അഗ്നിപരീക്ഷയിൽ ഓരോ ദിവസം കൂടുംതോറും മത്സരങ്ങൾ കൂടിവരികയാണ്. ഒപ്പം എവിക്ഷനും. ആറാം എവിക്ഷൻ കഴിഞ്ഞതോടെ ഷോയിൽ നിന്നും വീണ്ടും നാലുപേർ പുറത്തായിരിക്കുകയാണ്. 20 മത്സരാർഥികളിൽ നിന്നും 16 മത്സരാർഥികളിലേയ്ക്ക് ഷോ ചുരുക്കപ്പെട്ടപ്പോൾ ഓരോ ദിവസം കഴിയുംതോറും മത്സരാർത്ഥികളുടെ നെഞ്ചിടിപ്പും കൂടിവരികയാണ്.

അഗ്നിപരീക്ഷയുടെ ഈ എപ്പിസോഡിൽ രണ്ടുപേർ അതിഥിയായായി ഷോയിൽ എത്തിയിട്ടുണ്ട്. ബിഗ് ബോസ് ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മത്സരാർത്ഥി രജിത് കുമാർ, മികച്ച ഗെയിമറായ വീണ എന്നിവരാണ് അതിഥികളായി എത്തിയത്. ഇരുവരും ഒരു ദിവസത്തേക്കാണ് അതിഥിയായി എത്തിയിരിക്കുന്നത്. പതിവുപോലെ മാസ്ക് ഓഫ് സെഗ്‌മെന്റ് തന്നെയാണ് എപ്പിസോഡിൽ തുടങ്ങിയത്. ശേഷമാണ് മത്സരാർത്ഥികൾക്കുള്ള ടാസ്ക് നൽകിയത്.

കൂട്ടുകക്ഷി എന്നാണ് ടാസ്കിന്റെ പേരാണ്. ഈ ടാസ്‍കിൽ വിജയിക്കണമെങ്കിൽ ഓരോരുത്തരും കൂട്ടുകക്ഷികളെ കണ്ടെത്തണം. നിശ്ചിത റൗണ്ടുകളായാണ് ടാസ്ക് നടക്കുക. ഓരോ റൗണ്ടിലും ആങ്കറായ റനീഷ ഒരു നമ്പർ പറയും. ആ നമ്പർ എത്രയാണോ അത്രയും പേര് ചേർന്ന് ഗ്രൂപ്പുകളായി മാറുകയും നൽകിയിരുന്ന ബോക്സിനുള്ളിൽ നിൽക്കുകയും ചെയ്യണം. അവസാന നമ്പർ പറയുമ്പോഴും ഗ്രൂപ്പുകളായി നിലകൊള്ളുന്ന മത്സരാർത്ഥികൾ സേഫ് ആയിരിക്കും. നമ്പറിനനുസരിച്ച് ഗ്രൂപ്പിൽ ഇടം പിടിക്കാത്ത മത്സരാർത്ഥികൾ നേരെ ഔട്ട് ഹൗസിലേയ്ക്കും തള്ളപ്പെടും. ഔട്ട് ഹൗസിൽ മോശം പെർഫോമൻസ് കാഴ്ച വെച്ച നാലുപേരെ പുറത്താക്കും.

അത്തരത്തിൽ ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾ ഔട്ട് ഹൗസിലേക്ക് പോകാൻ വിധിക്കപ്പെട്ടത് എൽദോ , ഷാമോൻ എന്നിവരായിരുന്നു. അടുത്ത റൗണ്ടിൽ ഔട്ട് ഹൗസിൽ എത്തിയത് പ്രവീൺ, ശ്യാം, താഷി എന്നിവരായിരുന്നു. മൂന്നാം റൗണ്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഷിബിനയാണ് ഔട്ട് ഹൗസിൽ എത്തിയത്. അവസാന റൗണ്ടിലാവട്ടെ പാർവതി, അമൃത, പൂജ എന്നിവരും ഔട്ട് ഹൗസിൽ എത്തി. അതേസമയം ഇൻഫിനിറ്റി പെന്ഡന്റ് കയ്യിലുള്ള എൽദോ, ഷാമോൻ എന്നിവർ ഔട്ട് ഹൗസിൽ നിന്നും സേഫ് ആയി ഇൻ ഹൗസിൽ എത്തി. അതോടൊപ്പം സ്പെഷ്യൽ ഗസ്റ്റിന്റെ ജഡ്ജുമെന്റ് പ്രകാരം ഇൻ ഹൗസിൽ ഉള്ളത് എന്നാൽ മോശം പ്രകടനം കാഴ്ചവെച്ച രചന, അളകനന്ദ, ഷിംജിത്ത് എന്നിവർ ഔട്ട് ഹൗസിലേക്ക് നേരിട്ട് തള്ളപ്പെട്ടു. ഏറ്റവുമൊടുവിൽ നോക്കുമ്പോൾ പത്തുപേർ ഔട്ട് ഹൗസിലേയ്ക്കും പത്തുപേർ ഇൻ ഹൗസിലേയ്ക്കുമായി മാറി. അടുത്ത സ്റ്റെപ്പായി സംവാദമാണ് ടാസ്‌ക്കായി നൽകിയത്. അതായത് ഔട്ട് ഹൗസിൽ ഉള്ള മത്സരാർത്ഥി ഇൻ ഹൗസിൽ ഉള്ള ഒരാളുമായി സംവാദം നടത്തുക . എന്തുകൊണ്ട് താൻ ഇവിടെ തുടരാൻ അർഹൻ അല്ലെങ്കിൽ അർഹയെന്ന് പറയുക എന്നതായിരുന്നു ഗെയിം. അവസാനം ടാസ്കുകൾക്കും സംവാദങ്ങൾക്കുമെല്ലാം ഒടുവിൽ ഇന്നത്തെ ദിവസം അല്ലെങ്കിൽ ഇന്നത്തെ എപ്പിസോഡിൽ എവിക്റ്റ് ആയി ഷോയിൽ നിന്നും പുറത്താവുന്ന മത്സരാർത്ഥികളുടെ പേര് ജഡ്ജസ് പറഞ്ഞു. രചന, പാർവതി, പ്രവീൺ ,ഷിംജിത്ത് . ഈ നാലുപേരും അഗ്നിപരീക്ഷയിലെ ആറാം എവിക്ഷനിലൂടെ അങ്ങനെ പുറത്തായി. 20 മത്സരാർഥികളിൽ നിന്നും ഇതോടെ ചുരുങ്ങി 16 മത്സരാർഥികളിലേയ്ക്ക് എത്തിയിരിക്കുകയാണ് ബിഗ് ബോസ് അഗ്നിപരീക്ഷ. ഈ 16 ൽ ആരൊക്കെയായിരിക്കും ഇനി ബിഗ് ബോസ് ഹൗസിൽ എത്തിച്ചേരുക എന്നറിയാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടിയേ ബാക്കിയുള്ളു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബിഗ് ബോസ് മലയാളം അഗ്നിപരീക്ഷ; അഞ്ചാം എവിക്ഷനിൽ നാല് പേർ പുറത്ത്, ഇനി 20 മത്സരാർത്ഥികൾ മാത്രം
ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ